പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക്

പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക്

വിശ്വപ്രസിദ്ധ എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയ്ക്ക് പെൻ പിന്റർ പുരസ്‌കാരം. സാഹിത്യ നോബല്‍ സമ്മാന ജേതാവായ നാടകകൃത്ത് ഹരോള്‍ഡ് പിന്ററോടുള്ള ബഹുമാനാര്‍ത്ഥം ഇംഗ്ലീഷ് പെന്‍ 2009ല്‍ ആരംഭിച്ച വാര്‍ഷിക സാഹിത്യ പുരസ്‌കാരമാണിത്. ഒക്ടോബര്‍ പത്തിന് ബ്രിട്ടീഷ് ലൈബ്രറി നടത്തുന്ന പരിപാടിയില്‍ പുരസ്‌കാരം വിതരണം ചെയ്യും.

പാരിസ്ഥിതിക തകർച്ച മുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ അരുന്ധതി റോയി നടത്തിയ വ്യാഖ്യാനങ്ങളെ പുരസ്കാര നിര്‍ണയ സമിതി പ്രശംസിച്ചു. യുഎപിഎ ചുമത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയതിനുപിന്നാലെയാണ് പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതിറോയ് ലഭിക്കുന്നത്.

ബുദ്ധിയും സൗന്ദര്യവുമുള്ള അനീതിയുടെ അടിയന്തര കഥകളാണ് അരുന്ധതിറോയിയെന്ന് പെന്‍ ജൂറി ചെയര്‍ റൂത്ത് ബോര്‍ത്വിക് പ്രശംസിച്ചു. ഇന്ത്യ ലോകത്തിന്റെ പ്രമുഖ ശ്രദ്ധാകേന്ദ്രമായി നിലനില്‍ക്കുമ്പോൾ അരുന്ധതി ഒരു അന്താരാഷ്ട്ര ചിന്തകയായി മാറുന്നുവെന്നും അവരുടെ ശബ്ദം നിശബ്ദമാക്കപ്പെടരുതെന്നും റൂത്ത് അഭിപ്രായപ്പെട്ടു.

മിഷേല്‍ റോസെൻ, മലോറി ബ്ലാക്മാൻ, മാർഗരറ്റ് അറ്റ്വുഡ്, സല്‍മാൻ റുഷ്ദി തുടങ്ങിയവരാണ് അരുന്ധതിക്കു മുമ്പ് പെൻ പിന്റർ പുരസ്കാരം നേടിയവർ.

TAGS : ARUNDHATI ROY | PEN PINTER PRICE
SUMMARY : Arundhati Roy wins PEN Pinter Prize

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *