ശിവകുമാറിന് മുഖ്യമന്ത്രിയാകാൻ അവസരം നൽകണം; ആവശ്യവുമായി വൊക്കലിഗ മഠാധിപതി

ശിവകുമാറിന് മുഖ്യമന്ത്രിയാകാൻ അവസരം നൽകണം; ആവശ്യവുമായി വൊക്കലിഗ മഠാധിപതി

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനം ഡി.കെ. ശിവകുമാറിന് വിട്ടുനൽകണമെന്ന് സിദ്ധരാമയ്യയോട് പൊതുവേദിയിൽ ആവശ്യപ്പെട്ട് വൊക്കലിഗ മഠാധിപതി. വിശ്വ വൊക്കലിഗ മഹാ സംസ്താനാധിപനും മഠാധിപതിയുമായ ചന്ദ്രശേഖർ സ്വാമിയാണ് സർക്കാർ പരിപാടിയിൽ ഈ ആവശ്യമുന്നയിച്ചത്.

മുഖ്യമന്ത്രിക്കസേരയിൽ സിദ്ധരാമയ്യ ആറര വർഷം ഇരുന്നു. ഇനി പദവി ശിവകുമാറിന് നൽകണം. കഴിവുള്ള എല്ലാവർക്കും അവസരം ലഭിക്കട്ടെ. ശിവകുമാറിന് കസേര വിട്ടുനൽകാൻ സിദ്ധരാമയ്യ മനസ് വെക്കണം. അതാണ് ധാർമികതയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും വേദിയിൽ ഇരുത്തിക്കൊണ്ടായിരുന്നു മഠാധിപതി ആവശ്യമുന്നയിച്ചത്. കെമ്പെഗൗഡയുടെ ജയന്തി ദിനാചരണച്ചടങ്ങിലായിരുന്നു മഠാധിപതിയുടെ പരാമർശം.

കർണാടക സർക്കാരിൽ നേതൃമാറ്റത്തെച്ചൊല്ലിയും മൂന്നു ഉപമുഖ്യമന്ത്രി പദവികളെച്ചൊല്ലിയും കോൺഗ്രസിലെ ഇരു വിഭാഗങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമാണ്. ഇതിനിടയിലാണ് മഠാധിപതി ഡി.കെ. ശിവകുമാറിനായി പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. ചന്നാഗിരി എംഎൽഎ ബസവരാജു ശിവഗംഗയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

TAGS: KARNATAKA | POLITICS | DK SHIVAKUMAR
SUMMARY: Vokkaliga seer wants dk shivakumar to be next cm

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *