കസ്റ്റഡിയിലിരിക്കെ പവിത്ര ഗൗഡയെ മേക്കപ്പ് ഇടാൻ അനുവദിച്ചു; വനിതാ എസ്ഐയ്ക്ക് നോട്ടീസ്

കസ്റ്റഡിയിലിരിക്കെ പവിത്ര ഗൗഡയെ മേക്കപ്പ് ഇടാൻ അനുവദിച്ചു; വനിതാ എസ്ഐയ്ക്ക് നോട്ടീസ്

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശൻ തോഗുദീപയ്‌ക്കൊപ്പം അറസ്റ്റിലായ നടി പവിത്ര ഗൗഡ‌യെ കസ്റ്റഡിയിൽ മേക്കപ്പ് ധരിക്കാൻ അനുവദിച്ചതിന് വനിതാ പോലീസിന് നോട്ടീസ്. ചുമതലയിലുണ്ടായിരുന്ന വനിതാ സബ് ഇൻസ്പെക്ടർക്കാണ് കർണാടക ഡിജിപി നോട്ടീസ് അയച്ചത്.

രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ പവിത്ര ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ദർശൻ തോഗുദീപയ്‌ക്കൊപ്പം പരപ്പന അഗ്രഹാരയിലാണ് കഴിയുന്നത്. അന്നപൂർണേശ്വരി നഗർ പോലീസ് സ്‌റ്റേഷനിലേക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് പവിത്ര മേക്കപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയത്.

പവിത്രയെ വീട്ടില്‍ നിന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ചുമതലയുള്ള വനിതാ ഓഫീസര്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണമായിരുന്നുവെന്നും കസ്റ്റഡിയില്‍ പ്രതിയെ മേക്കപ്പ് ചെയ്യാന്‍ അനുവദിക്കരുതെന്നും ഡിസിപി ഗിരീഷ് പറഞ്ഞു. പവിത്രക്ക് മേക്കപ്പ് ഇടാന്‍ എസ്‌ഐ സൗകര്യം ചെയ്തുകൊടുത്തെന്നാണ് കണ്ടെത്തല്‍. പവിത്രയെ എസ്‌ഐ നിരീക്ഷിക്കുകയോ മേക്കപ്പ് ഇടുന്നത് തടയുകയോ ചെയ്തില്ലെന്ന് ഡിസിപി പറഞ്ഞു.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Women police officer gets notice on allowing pavitra gowda to wear make up in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *