റിമാൻഡ് ഹോമിൽ നിന്ന് പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളെ കാണാതായി

റിമാൻഡ് ഹോമിൽ നിന്ന് പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളെ കാണാതായി

ബെംഗളൂരു: ബെംഗളൂരുവിൽ റിമാൻഡ് ഹോമിൽ നിന്ന് പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളെ കാണാതായി. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

നിംഹാൻസ് ആശുപത്രിക്ക് സമീപമുള്ള റിമാൻഡ് ഹോമിൽ നിന്നാണ് കുട്ടികളെ കാണാതായത്. സിദ്ധപുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് റിമാൻഡ് ഹോം.

16നും 17നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ വിവിധ കേസുകളിൽ ഉൾപ്പെട്ടതോടെയാണ് റിമാൻഡ് ഹോമിൽ പാർപ്പിച്ചത്. നേരത്തെയും ഇവർ രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെ ഗേറ്റ് വഴി പുറത്തേക്ക് കടക്കാൻ പെൺകുട്ടികൾ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ഗാർഡുകൾ ഇടപെട്ടു. ഇതോടെ പെൺകുട്ടികൾ അവരെ കൈയിൽ കടിക്കുകയും പരിസരത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.

സംഭവത്തിൽ സിദ്ധാപുര പോലീസ് കേസെടുത്തു. പെൺകുട്ടികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടികൾ ഓടിപ്പോയേക്കാവുന്ന എല്ലാ സ്ഥലങ്ങളിലും തിരച്ചിൽ നടത്തുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU UPDATES | REMAND HOME | MISSING
SUNMARY: Six girls missing from remand home in bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *