അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ റദ്ദാക്കി

അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ റദ്ദാക്കി

ബെംഗളൂരു: കെംഗേരി, ഹെജ്ജാല സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 15ലും കെഎസ്ആർ ബെംഗളൂരു-ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനുകൾക്കിടയിലുള്ള ബ്രിഡ്ജ് നമ്പർ 855ലും അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണം ചില ട്രെയിൻ സർവീസുകൾ റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകൾ 

  • ട്രെയിൻ നമ്പർ 16021 ചെന്നൈ സെൻട്രൽ-മൈസൂർ ഡെയ്‌ലി എക്‌സ്പ്രസ് ജൂലൈ 1, 2, 8, 9 തീയതികളിൽ റദ്ദാക്കും.
  • ട്രെയിൻ നമ്പർ 16022 മൈസൂരു-ചെന്നൈ സെൻട്രൽ ഡെയ്‌ലി എക്‌സ്‌പ്രസും ട്രെയിൻ നമ്പർ 20623/20624 മൈസൂരു-കെഎസ്ആർ ബെംഗളൂരു-മൈസൂർ മാൽഗുഡി ഡെയ്‌ലി എക്‌സ്‌പ്രസും ജൂലൈ 2, 3, 9, 10 തീയതികളിൽ റദ്ദാക്കും.
  • ട്രെയിൻ നമ്പർ 16219 ചാമരാജനഗർ-തിരുപ്പതി ഡെയ്‌ലി എക്‌സ്പ്രസ് ജൂലൈ 1, 8 തീയതികളിൽ റദ്ദാക്കും.
  • ട്രെയിൻ നമ്പർ 16203/16204 ചെന്നൈ സെൻട്രൽ-തിരുപ്പതി-ചെന്നൈ സെൻട്രൽ ഡെയ്‌ലി എക്‌സ്‌പ്രസ്, ട്രെയിൻ നമ്പർ 16220 തിരുപ്പതി-ചാമരാജനഗർ ഡെയ്‌ലി എക്‌സ്പ്രസ്, ട്രെയിൻ നമ്പർ 06267 അർസികെരെ-മൈസൂരു ഡെയ്‌ലി പാസഞ്ചർ സ്‌പെഷ്യൽ, ട്രെയിൻ നമ്പർ 06269 മൈസൂരു-എസ്എംവിടി സ്പെഷ്യൽ, നമ്പർ 06269 മൈസൂരു-എസ്എംവിടി കെഎസ്ആർ ബെംഗളൂരു മെമു സ്പെഷൽ, ട്രെയിൻ നമ്പർ 06270 എസ്എംവിടി ബെംഗളൂരു-മൈസൂരു ഡെയ്‌ലി പാസഞ്ചർ സ്പെഷ്യൽ, ട്രെയിൻ നമ്പർ 12658 കെഎസ്ആർ ബെംഗളൂരു-ചെന്നൈ സെൻട്രൽ ഡെയ്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവ ജൂലൈ 2, 9 തീയതികളിൽ റദ്ദാക്കും.
  • ട്രെയിൻ നമ്പർ 06268 മൈസൂരു-അർസികെരെ ഡെയ്‌ലി പാസഞ്ചർ സ്പെഷ്യൽ, ട്രെയിൻ നമ്പർ 06559 കെഎസ്ആർ ബെംഗളൂരു-മൈസൂരു മെമു സ്പെഷ്യൽ, ട്രെയിൻ നമ്പർ 01763 കെഎസ്ആർ ബെംഗളൂരു-ചന്നപട്ടണ മെമു സ്പെഷ്യൽ, ട്രെയിൻ നമ്പർ 12657 ചെന്നൈ സെൻട്രൽ-കെഎസ്ആർ ബെംഗളൂരു ഡെയ്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവ ജൂലൈ 1ന് റദ്ദാക്കും.

TAGS: BENGALURU UPDATES | TRAIN | CANCELLATION
SUMMARY: Trains to be cancelled on certain dates over mainatanence works

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *