താലൂക്കാശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ സിനിമാഷൂട്ടിങ്; നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ

താലൂക്കാശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ സിനിമാഷൂട്ടിങ്; നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സിനിമ ചിത്രീകരിക്കാൻ അനുമതി നല്‍കിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.

എറണാകുളം ജില്ല മെഡിക്കല്‍ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നല്‍കിയത്. വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കിയ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി. ഫഹദ് ഫാസില്‍ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്.

രാത്രി 9 മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേർ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നു. ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണ് ആരോപണം.

പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടുമില്ല. ചിത്രീകണ സമയത്ത് നിശബ്ദത പാലിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ രോഗികളോടും കൂട്ടിരിപ്പുകാരോടും നിര്‍ദേശിക്കുന്നുണ്ടായിരുന്നു. രണ്ടുദിവസമാണ് ചിത്രീകരണം നടക്കുന്നത്. സ്വകാര്യ ആശുപത്രി എന്ന നിലയിലാണ് സര്‍ക്കാര്‍ ആശുപത്രി സിനിമയില്‍ ചിത്രീകരിച്ചത്.

TAGS : FILMS | SHOOTING | ANGAMALY
SUMMARY : Film shooting in the emergency department of the taluk hospital; Human Rights Commission for action

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *