തിരുവനന്തപുരം – മുംബൈ വിമാനത്തിൽ ബോംബ് ഭീഷണി

തിരുവനന്തപുരം – മുംബൈ വിമാനത്തിൽ ബോംബ് ഭീഷണി

തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് എത്തിയ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി. ശുചിമുറിയിലാണ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ആരോ എഴുതിവെച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ക്യാബിൻ ക്രൂ ഉടൻ വിവരം സുരക്ഷ ഏജൻസികൾക്ക് കൈമാറി. വിസ്താര എയർലൈൻസിന്റെ യു.കെ 552 എന്ന വിമാനത്തിൽ നിന്നാണ് കുറിപ്പ് ലഭിച്ചത്.

കുറിപ്പ് ലഭിച്ചതിന് പിന്നാലെ വിവരം അധികൃതരെ അറിയിച്ചതായി വിസ്താര എയർലൈൻസ് അറിയിച്ചു. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയതിന് ശേഷം വിമാനം പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്. യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
<BR>
TAGS : VISTHARA AIR COMPANY | BOMB THREAT | TRIVANDRUM
SUMMARY : Bomb threat on Thiruvananthapuram-Mumbai flight

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *