നീറ്റ് ചോദ്യപേപ്പർ ചോർച്ച: സ്കൂൾ പ്രിൻസിപ്പളും പരീക്ഷ സൂപ്രണ്ടും അറസ്റ്റിൽ

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സ്കൂൾ പ്രിൻസിപ്പളും പരീക്ഷ സൂപ്രണ്ടും അറസ്റ്റിൽ

ന്യൂഡല്‍ഹി നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ നിന്നും സി ബി ഐ രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന്‍ ഉള്‍ ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.

ഹസാരി ബാഗിലെ സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സ്‌കൂള്‍ പ്രിന്‍സിപ്പളിനെയും പരീക്ഷാ സെന്റര്‍ സൂപ്രണ്ടിനെയും സി ബി ഐ അറസ്റ്റ് ചെയ്തത്. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്നലെ പാറ്റ്‌നയില്‍ നിന്ന് മനീഷ് പ്രകാശ്, അശുതോഷ് എന്നിവരെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു

അതിനിടെ നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്‍റിൽ ചർച്ച അനുവദിക്കാത്തതിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. സഭയിൽ ചർച്ച അനുവദിക്കാത്തത് ദൗർഭാ​ഗ്യകരമെന്നാണ് രാഹുൽ ​ഗാന്ധി പറഞ്ഞത്. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് നീറ്റ് വിഷയമെന്നടക്കം ചൂണ്ടികാട്ടി വീഡിയോ സന്ദേശവുമായാണ് രാഹുൽ രംഗത്തെത്തിയത്.
<Br>
TAGS : NTA-NEET2024 | CBI
SUMMARY : NEET question paper leak: School principal and exam superintendent arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *