ടി-20 ലോകകപ്പിന്റെ വിധിയെഴുത്ത് ഇന്ന്; ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ

ടി-20 ലോകകപ്പിന്റെ വിധിയെഴുത്ത് ഇന്ന്; ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ

ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. വെസ്റ്റ്ഇന്‍ഡീസിലെ ബാര്‍ബഡോസില്‍ കെന്‍സിങ്ടണ്‍ ഓവലില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം.

മഴ കാരണം ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ മല്‍സരം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് പൂര്‍ത്തിയായത്. മല്‍സരം തുടങ്ങാന്‍ ഒരു മണിക്കൂറിലേറെ വൈകിയിരുന്നു. മല്‍സരം ആരംഭിച്ച് എട്ട് ഓവര്‍ പിന്നിട്ടപ്പോള്‍ വീണ്ടും കളി തടസപ്പെടുകയും പിന്നീട് പുനരാരംഭിക്കുകയുമായിരുന്നു. ഇതുകാരണം രണ്ട് മണിക്കൂറിലധികം സമയമെടുത്താണ് മത്സരം പൂര്‍ത്തിയായത്.

സെമിഫൈനല്‍ മല്‍സരം നടന്ന ഗയാനയില്‍ നിന്ന് ഇന്ത്യന്‍ ടീം വൈകിയാണ് ബാര്‍ബഡോസില്‍ എത്തിയത്. രാത്രി വൈകിയുള്ള ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു യാത്ര. ഇരു ടീമുകളും ലോകകപ്പിലെ ഇതുവരെയുള്ള എല്ലാ മല്‍സരങ്ങളും വിജയിച്ചാണ് ഫൈനലിലെത്തിയത്. വിജയിക്കുന്ന ടീം റെക്കോഡ് നേട്ടത്തിനും അര്‍ഹരാവും.

ടി-20 ലോകകപ്പ് സീസണില്‍ ഒരു മല്‍സരവും തോല്‍ക്കാതെ കിരീടം നേടുന്ന ആദ്യ ടീമെന്ന റെക്കോഡാണ് വിജയികളെ കാത്തിരിക്കുന്നത്. 26 വര്‍ഷമായി കന്നി കിരീടത്തിന് കാത്തിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യയാവട്ടെ 11 വര്‍ഷമായി ഐസിസി കിരീടങ്ങളൊന്നുമില്ലെന്ന ചീത്തപ്പേര് ഈ ടൂര്‍ണമെന്റിലൂടെ കഴുകിക്കളയാനാണ് കച്ചകെട്ടുന്നത്.

TAGS: SPORTS | WORLDCUP
SUMMARY: India south africa to have final match today in worldcup

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *