കെഎൻഎസ്എസ് കലോത്സവം അവസാനഘട്ട മത്സരങ്ങൾ നാളെ

കെഎൻഎസ്എസ് കലോത്സവം അവസാനഘട്ട മത്സരങ്ങൾ നാളെ

ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവങ്ങളുടെ അവസാന ഘട്ട മത്സരങ്ങൾ നാളെ രാവിലെ 10 മുതല്‍ കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലുള്ള എം എം ഇ ടി സ്‌കൂളിലെ നാലു വേദികളിലായി നടക്കും. ജൂൺ 2 , 9 , 16 തീയതികളിലായി  ആദ്യ ഘട്ട മത്സരങ്ങൾ നടന്നു. ഭരതനാട്യം, ഒപ്പന, നാടൻ പാട്ട്, ഭക്തി ഗാനം, പ്രസംഗം, പാചക മത്സരങ്ങൾ എന്നിവയാണ് അവസാന ദിവസം ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ ഇനങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച വനിത മത്സരാർത്ഥിക്ക് കലാ തിലകം, പുരുഷ മത്സരാർത്ഥിക്കു കലാപ്രതിഭ പുരസ്‌കാരങ്ങൾ നൽകുന്നതാണ്. ഏറ്റവും കൂടുതൽ മികവ് തെളിയിക്കുന്ന കരയോഗത്തിനു കലോത്സവം കൺവീനർ സി വേണുഗോപാലിന്റെ മാതാവ് സി ഭാർഗവി അമ്മയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എവറോളിംഗ്‌ ട്രോഫി നൽകുന്നതാണ്. 1500 ഓളം മത്സരാർത്ഥികളിൽ വിജയികൾക്കുള്ള സമ്മാന വിതരണത്തിന്റെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് കൺവീനർ ഡോ. മോഹനചന്ദ്രൻ അറിയിച്ചു. ഫോൺ : 9741003251
<br>
TAGS : KNSS | MALAYALI ORGANIZATION
SUMMARY : KNSS Kalothsavam finals tomorrow

ഗ്രൂപ്പ് ഡി കുച്ചിപ്പുടി മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ  നയന എൻ വി  (ബിദരഹള്ളി കരയോഗം)

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *