പ്രതികള്‍ പരീക്ഷയെഴുതിയത് ‌ചട്ടംലംഘിച്ച്‌; സിദ്ധാര്‍ഥന്‍റെ കുടുംബം ഗവര്‍ണര്‍ക്ക് പരാതി നല്‍കി

പ്രതികള്‍ പരീക്ഷയെഴുതിയത് ‌ചട്ടംലംഘിച്ച്‌; സിദ്ധാര്‍ഥന്‍റെ കുടുംബം ഗവര്‍ണര്‍ക്ക് പരാതി നല്‍കി

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്‍റെ മരണത്തില്‍ പ്രതികള്‍ക്ക് പരീക്ഷയെഴുതാൻ അനുമതി നല്‍കിയതിനെതിരെ കുടുംബം ഗവർണറെ കണ്ടു. പ്രതികള്‍ക്ക് പരീക്ഷ എഴുതാൻ അനുമതി ലഭിച്ചതില്‍ സർവകലാശാലയ്ക്ക് വീഴ്ച പറ്റിയെന്ന് കുടുംബം ആരോപിച്ചു.

പരാതി പരിശോധിക്കാമെന്ന് ഗവർണർ ഉറപ്പ് നല്‍കിയെന്ന് സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് പറഞ്ഞു. 75 ശതമാനം ഹാജർ ഇല്ലാതിരുന്നിട്ടും വിദ്യാർഥികളെ പരീക്ഷ എഴുതിയത് സർവകലാശാലയുടെ ഒത്താശയോടെ എന്നാണ് ആരോപണം. സിദ്ധാർഥൻ മരണപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് പരീക്ഷ എഴുതുന്നതിന് ക്രമീകരണം ഒരുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പ്രതികള്‍ നല്‍കിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ജാമ്യവ്യവസ്ഥകള്‍ പ്രകാരം പ്രതികള്‍ക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കാനാകില്ല. അതിനാല്‍ മണ്ണുത്തിയില്‍ പരീക്ഷാ കേന്ദ്രം ഒരുക്കി നല്‍കാനാണ് സിംഗിള്‍ ബഞ്ച് നിർദേശം നല്‍കിയിയിരുന്നത്.

TAGS : SIDHARTH DEATH CASE | KERALA | GOVERNOR
SUMMARY : The accused wrote the exam in violation of the rules; Siddharth’s family filed a complaint with the governor

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *