മൂന്നാറില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം; ആറ് പേര്‍ക്ക് പരുക്കേറ്റു

മൂന്നാറില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം; ആറ് പേര്‍ക്ക് പരുക്കേറ്റു

ഇടുക്കി മൂന്നാര്‍ പെരിയവരൈക്ക് സമീപം ജിപ്പ് കൊക്കയിലേയ്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. ജീപ്പ് ഡ്രൈവര്‍ മുനിയാണ്ടി ആണ് മരിച്ചത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയുമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷംമൂന്നാറില്‍ നിന്നും ഗുണ്ടുമല ഭാഗത്തേക്ക് ആളുകളുമായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഡ്രൈവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതായി ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാതയോരത്തെ കൊക്കയിലേക്ക് പതിച്ചു.വാഹനത്തില്‍ 6 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.അപകടം നടന്ന ഉടന്‍ പരുക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മുനിയാണ്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

<br>
TAGS : ACCIDENT | KERALA | MUNNAR
SUMMARY : In Munnar, Jeep overturns into Koka, driver dies; Six people were injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *