ബെംഗളൂരു : ശാസ്ത്രസാഹിത്യവേദി സംഘടിപ്പിക്കുന്ന സെമിനാര്‍ ജൂലായ് ഏഴിന് രാവിലെ 10.30-ന് ബീമാനഗർ കാരുണ്യ ബെംഗളൂരു ഹാളില്‍ നടക്കും. ‘നിർമിതബുദ്ധി: സാധ്യതകളും ആശങ്കകളും’ എന്ന വിഷയത്തെക്കുറിച്ച് ശാസ്ത്രചിന്തകനും എഴുത്തുകാരനുമായ സുരേഷ് കോടൂർ മുഖ്യപ്രഭാഷണം നടത്തും. ശാസ്ത്ര സാഹിത്യ വേദിയുടെ പ്രസിഡൻറ് കെജി ഇന്ദിര അധ്യക്ഷത വഹിക്കും. സെക്രട്ടറി പൊന്നമ്മ ദാസ് സ്വാഗതം പറയും. ബെംഗളൂരുവിലെ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.
<BR>
TAGS : SHASTHRA SAHITHYAVEDHI | SEMINAR | ART AND CULTURE
SUMMARY : Shastrasahityavedi seminar on 7th July

Posted inASSOCIATION NEWS
