ലോകകപ്പിൽ കിരീട നേട്ടത്തിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ലോകകപ്പിൽ കിരീട നേട്ടത്തിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്ലി അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടി-20 ലോകകപ്പ് ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടാണ് താരം ഈ പ്രഖ്യാപനം നടത്തിയത്. ഇതൊരു തുറന്ന രഹസ്യമായിരുന്നെന്നും ഫൈനലില്‍ ഫലം എന്തായാലും താന്‍ വിരമിക്കുമായിരുന്നെന്നും കോഹ്ലി പറഞ്ഞു.

ടൂര്‍ണമെന്റിലെ ഫൈനല്‍ ഒഴികെയുള്ള മത്സരങ്ങളില്‍ മികച്ച ഫോം കണ്ടെത്താന്‍ കഴിയാതെ കുഴങ്ങിയ കോഹ്ലിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ നിര്‍ണായകമായ 76 റണ്‍സ് നേടി ടീമിനെ കപ്പില്‍ മുത്തമിടീച്ചാണ് കോഹ്ലിയുടെ മടക്കം. 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നേടിയത്. 59 പന്തില്‍ 76 റണ്‍സാണ് കോഹ്ലി നേടിയത്.

രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ കരുത്തുറ്റ ടീമുമായാണ് ഇത്തവണ ഇന്ത്യ ടി 20 ലോകകപ്പ് മത്സരങ്ങളിൽ ഇറങ്ങിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യൻ നിര എതിരാളികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തി. സെമിഫൈനലിലെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പ്രകടനം ടീമിന് ഫൈനലിൽ ആത്മവിശ്വാസം കൂട്ടിയിരുന്നു.

പിന്നിട്ടതെല്ലാം വളരെ ബുദ്ധിമുട്ടേറിയ പാതകളായിരുന്നു. ഇത്രത്തോളം സമ്മര്‍ദ്ദം അനുഭവിച്ചൊരു ടൂര്‍ണമെന്റില്ല. പക്ഷേ ഈ ലോകകപ്പിലെ വിജയം അത് തന്നെ സംബന്ധിച്ചടത്തോളം ഏറെ അഭിമാനം പകരുന്നതാണെന്നും ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ കോഹ്ലി പറഞ്ഞു.

TAGS: SPORTS | WORLDCUP | VIRAT KOHLI
SUMMARY: Virat kohli announced retirement from international cricket

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *