മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മലപ്പുറം ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിൻ(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കുറച്ചു ദിവസം മുമ്പ് ഒരു ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. അത് പടര്‍ന്നു 400ലധികം പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. പരിസര പ്രദേശങ്ങളായ ചേലേമ്പ്രയിലേക്കും മഞ്ഞപ്പിത്തം പടര്‍ന്നു.

ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരിയാണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദില്‍ഷ ഷെറിൻ്റെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. തുടർന്ന് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

TAGS : YELLOW FEVER | DEATH | KERALA
SUMMARY : The student died due to yellow fever

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *