കൃത്രിമ നിറങ്ങളുടെ ഉപയോഗം; ഷവർമ നിരോധിക്കാൻ സാധ്യത

കൃത്രിമ നിറങ്ങളുടെ ഉപയോഗം; ഷവർമ നിരോധിക്കാൻ സാധ്യത

ബെംഗളൂരു: കൃത്രിമ നിറങ്ങളുടെ ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് ഷവർമ നിരോധിക്കാൻ സാധ്യതകൾ തേടി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി (എഫ്എസ്എസ്എ). ഭക്ഷ്യവസ്തുക്കളിൽ കൃത്രിമ നിറങ്ങളുടെ വ്യാപകമായ ഉപയോഗത്തിനെതിരെ നടത്തുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായാണ് നടപടി. ഷവർമ വിഭവങ്ങൾ വിൽക്കുന്ന ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും എതിരെ കർശന നടപടി സ്വീകരിക്കാനാണ് എഫ്എസ്എസ്എ തീരുമാനം.

ഷവർമ തയ്യാറാക്കുന്ന സമയത്ത് കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതായി എഫ്എസ്എസ്എ കണ്ടെത്തിയിരുന്നു. കൂടാതെ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഷവർമ തയ്യാറാക്കുന്നതെന്നും എഫ്എസ്എസ്എ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ഒന്നിലധികം പരാതികൾ ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരു നഗരപരിധിയിലെ ഹോട്ടലുകൾ ഉൾപ്പെടെ 10 ജില്ലകളിലെ ഷവർമയുടെ സാമ്പിളുകൾ ഉദ്യോഗസ്ഥർ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇവയിൽ പലതും ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തി. 10 ജില്ലകളിൽ നിന്ന് ശേഖരിച്ച 17 ഷവർമ സാമ്പിളുകളിൽ ഒമ്പതെണ്ണം മാത്രമാണ് വൃത്തിയും ശുചിത്വവുമുള്ളതായി കണ്ടെത്തിയത്. ബാക്കിയുള്ളവയിൽ ആരോഗ്യത്തെ ബാധിക്കുന്ന ബാക്ടീരിയകളുടെയും യീസ്റ്റിൻ്റെയും അംശങ്ങൾ കണ്ടെത്തി. ലാബ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ഗുണനിലവാരമില്ലാത്ത ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കുമെതിരെ നടപടി ആരംഭിച്ചിട്ടുണ്ട് എന്ന് എഫ്എസ്എസ്എ അറിയിച്ചു.

TAGS: KARNATAKA | SHAWARMA | BAN
SUMMARY: Shawarma might get ban in state after using artificial colours

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *