മുൻ കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലിയുടെ മകൾ അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലിയുടെ മകൾ അന്തരിച്ചു

ബെംഗളൂരു: മുൻ കേന്ദ്രമന്ത്രിയും കർണാടക മുഖ്യമന്ത്രിയുമായ വീരപ്പ മൊയ്‌ലിയുടെ മകൾ ഹംസ മൊയ്‌ലി (52) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ കാരണം ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അവതാരകയും നർത്തകിയും ആയിരുന്ന ഹംസ വാഴുവൂർ സ്കൂളിലും കലാക്ഷേത്ര സ്കൂൾ ഓഫ് ഭരതനാട്യത്തിലും നിന്നാണ് വിദ്യാഭ്യാസം പൂർത്തിറ്റാക്കിയത്. സോളോയിസ്റ്റായും പത്മിനി രവിയുടെ കീഴിലുള്ള ഗ്രൂപ്പിൻ്റെ ഭാഗമായും ഇന്ത്യയിലും വിദേശത്തും നിരവധി സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

എം വീരപ്പമൊയ്‌ലിയുടെ പുസ്‌തകത്തെ ആസ്‌പദമാക്കിയുള്ള ശ്രീരാമായണ മഹാന്വേഷണത്തിന്റെ നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. സുഷമ വീരപ്പ എഴുതിയ ദത്തെടുക്കൽ വിഷയത്തെ ആസ്പദമാക്കിയുള്ള ഭാവന, എം.എസ്. സത്യു സംവിധാനം ചെയ്ത കുരുക്ഷേത്ര സേ കാർഗിൽ തക്, ബിദാരു മണ്ഡല എന്നീ നാടകങ്ങൾ അവതരിപ്പിച്ചു.

1920-കളിലെ ദേവദാസികളുടെ (ക്ഷേത്ര നർത്തകർ) ജീവിതത്തെ ആസ്പദമാക്കിയുള്ള ശൃംഗാരം എന്ന തമിഴ് ഫീച്ചർ ഫിലിമിൽ അഭിനയിച്ചു. രൂപ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ദി ഹോംകമിംഗ് എന്ന കവിതാസമാഹാരവും ഹംസ എഴുതിയിട്ടുണ്ട്. യോഗ പരിശീലക കൂടിയായിരുന്നു ഹംസ.

TAGS: KARNATAKA | HAMSA MOILY
SUMMARY: Duaghter of former central minister hamsa moily passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *