കുറുനരിയുടെ കടിയേറ്റ് നാലുപേര്‍ക്ക് ഗുരുതര പരുക്ക്

കുറുനരിയുടെ കടിയേറ്റ് നാലുപേര്‍ക്ക് ഗുരുതര പരുക്ക്

കോഴിക്കോട്: കുറുനരിയുടെ കടിയേറ്റ് നാലുപേർക്ക് ഗുരുതര പരുക്ക്. പനോളി ദേവയാനി (65), ചിറപ്പുറത്ത് ശ്രീധരൻ (70), ഭാര്യ സുലോചന (60) എന്നിവർക്കാണ് പരുക്കേറ്റത്. അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂരില്‍ ആണ് സംഭവം നടന്നത്. ഇവരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേവയാനിയെയാണ് ആദ്യം കുറുനരി വീട്ടില്‍ കയറി കടിച്ചത്. തുടർന്ന് ശ്രീധരൻ, ഭാര്യ സുലോചന എന്നിവരെയും കടിച്ചു. പിന്നാലെ ഇവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സുരേഷിനെയും കുറുനരി ആക്രമിക്കുകയായിരുന്നു.

TAGS : KOZHIKOD | JACKAL | ATTACK | INJURY
SUMMARY : Four people were seriously injured after being bitten by a jackal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *