4 വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് തുടക്കമായി; സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

4 വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് തുടക്കമായി; സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം മികച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് വർഷ ബിരുദ കോഴ്സുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ പരിഷ്കാരങ്ങള്‍ക്ക് തുടക്കമാവുന്നു. പരമ്പരാഗത കോഴ്സുകള്‍ ആധുനിവത്കരിച്ചു. അടുത്ത ഘട്ടത്തില്‍ നിലവിലെ പോഗ്രാമുകള്‍ തന്നെ പുതുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരീക്ഷ ജയിക്കുന്നതിന് വേണ്ടിയുള്ള പഠനമോ പഠിപ്പിക്കലോ ഇനി ഉണ്ടാവില്ലെന്നും, വിദ്യാര്‍ഥികള്‍ക്ക് സ്വന്തം അഭിരുചി അനുസരിച്ച്‌ ഇഷ്ട വിഷയങ്ങള്‍ പഠിക്കാം. അതാണ് നാലു വര്‍ഷ ബിരുദ കോഴ്‌സുകളുടെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളുടെ മാറുന്ന അഭിരുചിക്കനുസരിച്ച്‌ കരിക്കുലം മാറുന്നില്ല എന്ന ആക്ഷേപം ഒരു ന്യൂനതയായി നിലനിന്നിരുന്നുവെങ്കിലും, നാലുവര്‍ഷം ബിരുദ കരിക്കുലം കൊണ്ട് ഇത് മറികടക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതോടൊപ്പം തന്നെ മുഖ്യമന്ത്രി ഗവര്‍ണറെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തെ ക്ഷയിപ്പിക്കാനുള്ള രാഷ്ട്രീയ നീക്കം നടക്കുന്നുവെന്നും സര്‍വകലാശാലകളുടെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കഴിയണമെന്നും, സര്‍വകലാശാല നിയമങ്ങള്‍ അറുപഴഞ്ചനാണെന്നും അവ ഇനിയും പഴയപടി തുടര്‍ന്നാല്‍ അത് പുതിയ തലമുറയോടുള്ള അനീതിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS : KERALA | PINARAY VIJAYAN | DEGREE COURSE
SUMMARY : 4-year undergraduate courses launched

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *