അപകീര്‍ത്തിക്കേസില്‍ മേധാപട്കര്‍ക്ക് അഞ്ച് മാസത്തെ തടവും പിഴയും

അപകീര്‍ത്തിക്കേസില്‍ മേധാപട്കര്‍ക്ക് അഞ്ച് മാസത്തെ തടവും പിഴയും

ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന ഫയല്‍ ചെയ്ത മാനനഷ്ടകേസില്‍ പരിസ്ഥിതി പ്രവർത്തക മേധാ പട്കറിന് അഞ്ച് മാസത്തെ തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി. ഡല്‍ഹി സാകേത് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ നടപ്പാക്കുന്നതിന് ഒരു വർഷത്തെ സാവകാശം അനുവദിച്ച കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനും മേധയ്ക്ക് അനുമതി നല്‍കി.

ടി വി ചാനലിലൂടെയും വാര്‍ത്താക്കുറിപ്പിലൂടെയും അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ മേധാപട്കര്‍ കുറ്റക്കാരിയെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 2003ലാണ് മേധാപട്കര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സക്‌സേന ഭീരുവാണെന്നും ദേശസ്‌നേഹിയല്ലെന്നും ഹവാല ഇടപാടില്‍ സക്‌സേനയ്ക്ക് ബന്ധമുണ്ടെന്നുമുള്ള മേധാപട്കറുടെ പ്രസ്താവനകള്‍ അപകീര്‍ത്തികരം മാത്രമല്ലെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സാകേത് കോടതി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രാഘവ് ശര്‍മ്മ പറഞ്ഞിരുന്നു.

TAGS : DEFAMATION CASE | MEDHA PATKAR
SUMMARY : Defamation case; Environment activist Medha Patkar has to be imprisoned for 5 months and has to pay Rs 10 lakh as compensation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *