ലൈംഗികാതിക്രമ കേസ്; സൂരജ് രേവണ്ണയുടെ കസ്റ്റഡി കാലാവധി നീട്ടി

ലൈംഗികാതിക്രമ കേസ്; സൂരജ് രേവണ്ണയുടെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണയുടെ കസ്റ്റഡി കാലാവധി ജൂലൈ മൂന്ന് വരെ നീട്ടി. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. നേരത്തെ ജൂലൈ ഒന്ന് വരെ സൂരജിനെ കർണാടക പോലീസ് ക്രമിനൽ ഇൻവെസ്റ്റിഗേഷൻ(സി.ഐ.ഡി.) സംഘത്തിന്റെ കസ്റ്റഡിയിൽ കോടതി വിട്ടിരുന്നു.

ഹാസനിലെ അറക്കൽഗുഡ് സ്വദേശിയും ജെ.ഡി.എസ്. പ്രവർത്തകനുമായ യുവാവ് നൽകിയ പരാതിയിലായിരുന്നു സൂരജിന്റെ അറസ്റ്റ്. ജോലി ലഭിക്കാൻ സഹായമാവശ്യപ്പെട്ട് ഫാം ഹൗസിൽ ചെന്നപ്പോൾ സൂരജ് രേവണ്ണ പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നായിരുന്നു 27-കാരന്റെ പരാതി. കേസിലെ മറ്റൊരു പ്രതിയും സൂരജിന്റെ പിഎയുമായ ശിവകുമാർ ഒളിവിലാണ്. കുറ്റം മറച്ചുവയ്ക്കാൻ ശിവകുമാർ 2 കോടി രൂപ വാഗ്ദാനം ചെയ്തതായി യുവാവ് പരാതിപ്പെട്ടിരുന്നു.

TAGS: KARNATAKA | SOORAJ REVANNA
SUMMARY: Custody period of sooraj revanna extended for two more days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *