ഫോട്ടോ എടുക്കുന്നതിനിടെ കായലിൽ വീണ് യുവാവ് മുങ്ങിമരിച്ചു

ഫോട്ടോ എടുക്കുന്നതിനിടെ കായലിൽ വീണ് യുവാവ് മുങ്ങിമരിച്ചു

ബെംഗളൂരു: മടിക്കേരി സുണ്ടിക്കൊപ്പ താലൂക്കിലെ ഹേരൂർ ഗ്രാമത്തിനടുത്തുള്ള ഹാരംഗി അണക്കെട്ടിന് സമീപമുള്ള കായലിൽ വീണ് യുവാവ് മുങ്ങിമരിച്ചു. മൈസൂരു സ്വദേശി ശശി (30) ആണ് മരിച്ചത്. മൈസൂരിൽ നിന്ന് കുടകിലേക്ക് പോവുകയായിരുന്ന 15 പേരടങ്ങുന്ന വിനോദസഞ്ചാര സംഘത്തിലെ അംഗമായിരുന്നു ഇയാൾ.

അണക്കെട്ടിൽ ഇറങ്ങി ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ഫയർ ഫോഴ്‌സും പോലീസും ചേർന്ന് പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കുശാൽനഗർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സുണ്ടിക്കൊപ്പ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു.

TAGS: KARNATAKA | DROWN TO DEATH
SUMMARY: Man dies after falling into harangi dam accidentally

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *