കേരളത്തില്‍ നിന്നുള്ള 3 രാജ്യസഭ എംപിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി

കേരളത്തില്‍ നിന്നുള്ള 3 രാജ്യസഭ എംപിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി

ഡൽഹി: കേരളത്തില്‍ നിന്നും രാജ്യസഭാ എംപിമാരായി തിരഞ്ഞെടുക്കപ്പെട്ട 3 അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായി. ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ജോസ് കെ മാണി ഒഴികെ രണ്ട് പേരും രാജ്യസഭയില്‍ പുതുമുഖങ്ങളാണ്. രാജ്യസഭ അധ്യക്ഷന്‍ ജഗ്ദീപ് ദന്‍ഖര്‍ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.

ഹാരിസ് ബീരാനും ജോസ് കെ മാണിയും ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സത്യവാചകം ചെയ്തത്. പിപി സുനീര്‍ മലയാളത്തില്‍ ദൃഢപ്രതിജ്ഞയാണ് എടുത്തത്. സിപിഐ പ്രതിനിധിയാണ് പിപി സുനീർ. 2019ല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചയാളാണ് പി പി സുനീര്‍. മുസ്ലീം ലീഗിന്റെ രാജ്യസഭാ അംഗമായാണ് പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ ഹാരീസ് ബീരാൻ രാജ്യസഭയില്‍ എത്തുന്നത്.

ജോസ് കെ മാണി ഇത് രണ്ടാം തവണയാണ് രാജ്യസഭാ അംഗമാകുന്നത്. ബിനോയ് വിശ്വം, എളമരം കരീം, അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.

TAGS : OATH | RAJYA SABHA | MP
SUMMARY : Swearing of 3 Rajya Sabha MPs from Kerala completed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *