വസ്ത്ര മാർക്കറ്റിലുണ്ടായ തീപിടുത്തത്തിൽ എട്ട് കടകൾ കത്തിനശിച്ചു

വസ്ത്ര മാർക്കറ്റിലുണ്ടായ തീപിടുത്തത്തിൽ എട്ട് കടകൾ കത്തിനശിച്ചു

ബെംഗളൂരു: ശിവമോഗയിലെ വസ്ത്ര മാർക്കറ്റിലെ തീപിടുത്തത്തിൽ എട്ട് കടകൾ കത്തിനശിച്ചു. നഗരത്തിലെ ഗാന്ധി ബസാർ മാർക്കറ്റിൽ തിങ്കളാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഗാന്ധിബസാറിലെ ബസവേശ്വര ക്ഷേത്രത്തിന് പിന്നിൽ ഉണ്ടായ തീപിടിത്തത്തിൽ എട്ട് കടകളിലെ സാധനങ്ങൾ മുഴുവനും കത്തി നശിച്ചു.

സംഭവത്തെ തുടർന്ന് മുൻകരുതൽ നടപടിയായി മാർക്കറ്റിലേക്കുള്ള വൈദ്യുതി വിതരണം താത്കാലികമായി നിർത്തിവച്ചു. സിറ്റി കോർപ്പറേഷൻ കമ്മീഷണർ ഡോ.കവിത യോഗപ്പനവർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ തീപിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. തീപിടിത്തത്തിൻ്റെ കാരണവും നാശനഷ്ടത്തിൻ്റെ വ്യാപ്തിയും നിലവിൽ വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

TAGS: KARNATAKA | FIRE
SUMMARY: Over 8 shops damaged after fire breaks out in Shivamogga cloth market

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *