ബൈയപ്പനഹള്ളി മെട്രോ – രാമമൂർത്തി നഗർ റൂട്ടിൽ പുതിയ ബസ് സർവീസുമായി ബിഎംടിസി

ബൈയപ്പനഹള്ളി മെട്രോ – രാമമൂർത്തി നഗർ റൂട്ടിൽ പുതിയ ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: പുതിയ നോൺ എസി ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി. ബുധനാഴ്ച മുതലാണ് സർവീസ് ആരംഭിച്ചത്. ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷൻ (ബാക്ക് ഗേറ്റ്) ബി ചന്നസാന്ദ്ര, എസ്ബിഐ, കസ്തൂരിനഗർ രണ്ടാം ഘട്ടം, ബെന്നിഗനഹള്ളി പാലം, സദാനന്ദനഗർ വഴി രാമമൂർത്തി നഗർ ബ്രിഡ്ജിലേക്കാണ് പുതിയ സർവീസ് (എംഎഫ് -2).

പ്രതിദിനം 20 വൺവേ ട്രിപ്പുകൾ ഈ റൂട്ടിൽ ഉണ്ടാകും. ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് രാവിലെ 7.20, 8, 8.40, 9.20, 10.25, വൈകീട്ട് 5.05, 5.45, 6.45, 7.30, 8.10, 8.50 എന്നീ സമയങ്ങളിൽ ബസ് സർവീസ് ആരംഭിക്കും. രാമമൂർത്തി നഗറിൽ നിന്ന് രാവിലെ 7.40, 8.20, 9, 9.40, വൈകീട്ട് 5.25, 6.05, 6.45, 7.50, 8.30 എന്നീ സമയങ്ങളിൽ ബസ് സർവീസ് ആരംഭിക്കും.

TAGS: BENGALURU UPDATES | BMTC
SUMMARY: New BMTC bus service from today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *