യു.പിയിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരു​ടെ എണ്ണം 116 ആയി; ആള്‍ദൈവം ഭോലെ ബാബ ഒളിവിൽ

യു.പിയിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരു​ടെ എണ്ണം 116 ആയി; ആള്‍ദൈവം ഭോലെ ബാബ ഒളിവിൽ

ഡൽഹി : ഉത്തര്‍പ്രദേശിലെ ഹാത്രാസിൽ ആള്‍ദൈവം സംഘടിപ്പിച്ച മതചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 116 ആയി. പരുക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അതേസമയം 130 പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

നാ​രാ​യ​ൺ സാ​ക​ർ ഹ​രി (ഭോ​ലെ ബാ​ബ) എ​ന്ന പ്രാ​ദേ​ശി​ക ആള്‍ദൈവത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘സ​ത്സം​ഗ്’ ച​ട​ങ്ങി​നി​ടെ​യാ​ണ് തി​ക്കും​തി​ര​ക്കു​മു​ണ്ടാ​യ​ത്. 50,000ത്തി​ല​ധി​കം പേ​ർ ഒ​ത്തു​കൂ​ടി​യ ച​ട​ങ്ങ് അ​വ​സാ​നി​ച്ച​ശേ​ഷം ആ​ളു​ക​ൾ പി​രി​ഞ്ഞു​പോ​കാ​ൻ തു​ട​ങ്ങു​​മ്പോ​ഴാ​ണ് ദു​ര​ന്തം. ബാ​ബ​യെ ദ​ർ​ശി​ക്കാ​നും കാ​ലി​ന​ടി​യി​ൽ​നി​ന്ന് മ​ണ്ണ് ശേ​ഖ​രി​ക്കാ​നു​മു​ള്ള തി​ര​ക്കി​ൽ അ​ടി​തെ​റ്റി​യ​വ​ർ​ക്കു​മേ​ൽ ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി ആ​ളു​ക​ൾ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

അപകടസ്ഥലം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും. സംഭവത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കും. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകൾ, ബാഗുകൾ അടക്കം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും.

സംഭവത്തിൽ യുപി സർക്കാർ ജൂഡീഷ്യൽ അന്വേഷണവും പ്രഖ്യാപിക്കാനുള്ള ചർച്ചയിലാണ്. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയതായി വ്യക്തമായി. ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.
<BR>
TAGS : UTTAR PRADESH | STAMPEDE
SUMMARY : In UP, the number of people who died in the rush during the religious ceremony reached 116

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *