കാർ യാത്രക്കാർക്ക് നേരെ മുളകുപൊടി എറിഞ്ഞ് കവർച്ച

കാർ യാത്രക്കാർക്ക് നേരെ മുളകുപൊടി എറിഞ്ഞ് കവർച്ച

ബെംഗളൂരു: കാർ യാത്രക്കാർക്ക് നേരെ മുളകുപൊടി എറിഞ്ഞ് അഞ്ച് ലക്ഷം രൂപ കവർച്ച ചെയ്തു. കോപ്പാളിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുഷ്താഗി താലൂക്കിലെ കിലാരിഹട്ടി ദഗ്ഗിക്ക് സമീപം കാറിൽ സഞ്ചാരിച്ചവരാണ് കവർച്ചക്കിരയായത്.

റായ്ച്ചൂർ ലിംഗസുഗൂരിൽ നിന്ന് കോപ്പാളിലേക്ക് വരികയായിരുന്ന ടൊയോട്ട ഇന്നോവ വാഹനം രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് തടഞ്ഞുനിർത്തിയത്. കാറിന്റെ ഗ്ലാസ്‌ താഴ്ത്താൻ പറഞ്ഞ ശേഷം ഇവർക്ക് നേരെ മുളകുപൊടി എറിയുകയും, ബ്ലേഡുകൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപയടങ്ങിയ ബാഗുമായാണ് പ്രതികൾ രക്ഷപ്പെട്ടത്.

ആക്രമണത്തിൽ പരുക്കേറ്റ ശിവാനന്ദ് ഇടനാൽ, വിജയ് മഹന്തേഷ് പല്ലെദ്, ഖാലിദ് ചാവോസ് എന്നിവരെ താവരഗേര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ താവരഗെര പോലീസ് കേസെടുത്തു.

TAGS: KARNATAKA | ROBBERY
SUMMARY: Robbers waylay car, loot Rs 5 lakh from occupants after throwing chilli powder at them

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *