കേരളത്തിലേക്കുള്ള പ്രീമിയം ക്ലാസ് സർവീസുകളിൽ ടിക്കറ്റ് നിരക്ക് കുറച്ച് കർണാടക ആർടിസി

കേരളത്തിലേക്കുള്ള പ്രീമിയം ക്ലാസ് സർവീസുകളിൽ ടിക്കറ്റ് നിരക്ക് കുറച്ച് കർണാടക ആർടിസി

ബെംഗളൂരു: കേരളത്തിലേക്കുള്ള പ്രീമിയം ക്ലാസ് സർവീസുകളുടെ ടിക്കറ്റ് നിരക്കിൽ 10 ശതമാനം ഇളവ് നൽകി കർണാടക ആർ.ടി.സി. ഐരാവത്, ഐരാവത് ക്ലബ്ബ് ക്ലാസ്, അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, കൊറോണ എ.സി. സ്ലീപ്പർ എന്നി ബസുകളിലാണ് നിരക്ക് കുറച്ചത്. ഇതോടെ ഇത്തരം ലക്ഷ്വറി സർവീസുകളുടെ ടിക്കറ്റ് നിരക്കിൽ 100 മുതൽ 150 രൂപ വരെ കുറവുണ്ടാകും. അതേ സമയം രാജഹംസ, സാരിഗെ, പല്ലക്കി ബസുകളിൽ നിരക്ക് കുറയില്ല.

മഴക്കാലത്ത് ലക്ഷ്വറി ബസുകളിൽ മാത്രമായി ടിക്കറ്റ് നിരക്കിൽ കർണാടക ആർടിസി ഇളവ് നൽകാറുണ്ട്. ബുധനാഴ്ച മുതൽ നിരക്ക് ഇളവ് നിലവിൽ വന്നു. ജൂലൈ 31 വരെയാണ് ഇത് പ്രാബല്യത്തിൽ ഉണ്ടാകുക. ബെംഗളൂരുവിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലേക്ക് പ്രീമിയം സർവീസുകൾ നടത്തുന്നുണ്ട്. അതു കൊണ്ടു തന്നെ നിരക്കിളവ് എല്ലാ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്കും ഗുണകരമാകും.

<br>
TAGS : KARNATAKA RTC | PREMIUM CLASS BUSSES
SUMMARY : Karnataka RTC has reduced ticket prices on premium class services to Kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *