ഓട്ടോ ഡ്രൈവേഴ്സ് യുണിയന്റെ നഗര ആപ്പിന് ഇനി വാട്സാപ്പ് ചാറ്റ്ബോട്ടും

ഓട്ടോ ഡ്രൈവേഴ്സ് യുണിയന്റെ നഗര ആപ്പിന് ഇനി വാട്സാപ്പ് ചാറ്റ്ബോട്ടും

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ യൂണിയൻ തുടക്കം കുറിച്ച നഗര ആപ്പ് വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ടും വെബ്‌സൈറ്റ് സേവനങ്ങളും ലോഞ്ച് ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവർമാരുമായി സഹകരിച്ച് അഗ്നിബു ടെക്‌നോളജീസും ബ്രാൻഡ് പ്രൈഡ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡും കഴിഞ്ഞ മാസമാണ് നഗര ആപ്പ് പുറത്തിറക്കിയത്.

അംഗീകൃത നിരക്കിൽ ഉപഭോക്താക്കളെ കണ്ടെത്താൻ ഡ്രൈവർമാരെ അനുവദിക്കുന്നുവെന്നതാണ് ആപ്പിന്റെ പ്രത്യേകത. നമ്മ യാത്രിക്ക് ശേഷം ഇത്തരത്തിൽ ഓട്ടോ ഡ്രൈവർമാരുടെ യൂണിയൻ നേതൃത്വം നൽകുന്ന രണ്ടാമത്തെ ആപ്പാണിത്.

വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് സംരംഭം ഉപയോക്താക്കളെ തടസ്സരഹിതമായ ബുക്കിംഗിന് സഹായിക്കും. ‘9620020042’ എന്ന വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് നമ്പറിൽ ‘ഹായ്’ എന്ന് ടൈപ്പ് ചെയ്ത് ഒരു ഉപയോക്താവിന് സേവനം ആരംഭിക്കാൻ കഴിയും. റൈഡ് ആരംഭിക്കുന്നതിന് ഉപയോക്താവിന് എട്ട് മിനിറ്റ് സാധുതയുള്ള ഒടിപി നൽകുന്നു.

ഇതിനു പുറമെ ഉപയോക്താവിന് പിക്കപ്പ് ലൊക്കേഷൻ പങ്കിടാനും അവരുടെ റൈഡുകൾ ബുക്ക്‌ ചെയ്യാനും കഴിയും. യാത്രക്കാർ ഒടിപി പറഞ്ഞുകൊടുത്താൽ ചെയ്‌തതിന് ശേഷം മാത്രമേ ഡ്രൈവർ നിരക്ക് നിശ്ചയിക്കാൻ സാധിക്കുകയുള്ളു. യാത്രയുടെ അവസാനം ഫെയർ മീറ്ററിൽ പ്രദർശിപ്പിച്ചിരിക്കുന്ന യാത്രാ ദൂരമനുസരിച്ച് നിരക്ക് മാത്രമാണ് ഈടാക്കുക.

TAGS: BENGALURU UPDATES | NAGARA APP
SUMMARY: Auto-rickshaw drivers-led Nagaraa app launches WhatsApp chatbot services

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *