സഹപ്രവര്‍ത്തകയെ ബോധരഹിതയാക്കി ക്രൂരമായി പീഡിപ്പിച്ചു; രണ്ടുപേര്‍ പിടിയില്‍

സഹപ്രവര്‍ത്തകയെ ബോധരഹിതയാക്കി ക്രൂരമായി പീഡിപ്പിച്ചു; രണ്ടുപേര്‍ പിടിയില്‍

സഹപ്രവര്‍ത്തകയായ യുവതിയെ ബോധരഹിതയാക്കി കാറിനുള്ളിലിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഹൈദരാബാദിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ സെയില്‍സ് എക്‌സിക്യുട്ടീവുമാരായ സങ്കറെഡ്ഡി(39) ജനാര്‍ദന്‍ റെഡ്ഡി(25) എന്നിവരെയാണ് മിയാപുര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ ജോലി നോക്കിയിരുന്ന കമ്പനിയിലെ തന്നെ ജീവനക്കാരിയായ 26-കാരിയാണ് ക്രൂരമായ ലൈംഗികപീഡനത്തിനിരയായത്. ജൂണ്‍ 30-ാം തീയതി രാത്രിയായിരുന്നു സംഭവം. മിയാപുരിലെ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന യുവതിയും സഹപ്രവര്‍ത്തകരായ പ്രതികളും സംഭവ ദിവസം ഒരുമിച്ച്‌ യാത്രപോയിരുന്നു. ജൂണ്‍ 30-ന് രാവിലെ ഹൈദരാബാദില്‍നിന്ന് യദാദ്രിയിലേക്കാണ് മൂവരും കാറില്‍ യാത്രതിരിച്ചത്.

തുടര്‍ന്ന് തിരികെവരുന്നതിനിടെയാണ് പ്രതികള്‍ യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി ലൈംഗികമായി പീഡിപ്പിച്ചത്. രാത്രി മണിക്കൂറുകളോളം കാറില്‍വെച്ച്‌ പ്രതികള്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് റിപ്പോർട്ട്. അവശനിലയിലായ യുവതിയെ പിറ്റേദിവസം പുലർച്ചെ മൂന്നുമണിയോടെ മിയാപുരിലെ ഹോസ്റ്റലിന് സമീപം ഉപേക്ഷിച്ച്‌ പ്രതികള്‍ കടന്നുകളയുകയും ചെയ്തു.

TAGS : HYDERABAD NEWS | RAPE
SUMMARY : A colleague was beaten unconscious and brutally tortured; Two arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *