കുന്ദലഹള്ളി കേരളസമാജം കലാക്ഷേത്ര വാർഷികാഘോഷം

കുന്ദലഹള്ളി കേരളസമാജം കലാക്ഷേത്ര വാർഷികാഘോഷം

ബെംഗളൂരു:  കുന്ദലഹള്ളി കേരള സമാജത്തിന്റെ പഠനകേന്ദ്രമായ ‘കലാക്ഷേത്ര’യുടെ വാർഷികാഘോഷം കുന്ദലഹള്ളി സി.എം.ആര്‍  കലാലയത്തില്‍ വിപുലമായ ആഘോഷങ്ങളോടെ നടന്നു. കലാക്ഷേത്രയിലെ മുതിർന്ന അധ്യാപകർ ആഘോഷങ്ങള്‍ക്ക് തിരി തെളിയിച്ചു. ചടങ്ങില്‍ കലാക്ഷേത്രയിലെ എല്ലാ അധ്യാപകന്മാരെയും കലാക്ഷേത്രയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നവരേയും ആദരിച്ചു. തുടര്‍ന്ന് വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.

മ്യൂറൽ ചിത്രകലാധ്യാപകനായ കെ രാമചന്ദ്രൻ ഒരുക്കിയ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. സമാജം നടത്തിയ ചെസ്സ് മത്സരത്തിൽ വിജയികളായവർക്കും കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ വിദ്യാർഥികൾക്കും സമ്മാനങ്ങള്‍ നൽകി. സമാജം പ്രസിഡന്റ് രജിത്ത് ചേനാരത്ത്, വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ എം, ജോയിന്റ് സെക്രട്ടറി  ശാലിനി പ്രമോദ് എന്നിവർ സംസാരിച്ചു.

<BR>
TAGS ; KUNDALAHALLI KERALA SAMAJAM
SUMMARY : Kundalahalli Kerala Samajam Kalakshetra Anniversary Celebration

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *