അനധികൃത ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടിയുമായി ഗതാഗത വകുപ്പ്

അനധികൃത ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടിയുമായി ഗതാഗത വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

നിയമംവിരുദ്ധമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ നടപടിയെടുക്കണമെന്നും നഗരത്തിലുടനീളം ഏകീകൃത കാബ് നിരക്ക് സ്ഥാപിക്കണമെന്നും പൊതുജനങ്ങളിൽ നിന്നും ആവശ്യം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വെള്ളിയാഴ്ച മുതൽ എല്ലാ ആർടിഒമാരോടും പ്രതിദിന പരിശോധന ആരംഭിച്ച് ബൈക്ക് ടാക്‌സികൾക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത അഡീഷണൽ കമ്മീഷണർ (എൻഫോഴ്‌സ്‌മെൻ്റ്-സൗത്ത്) സി.മല്ലികാർജുന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

2021ലാണ് സർക്കാർ ഇലക്‌ട്രിക് ബൈക്ക് ടാക്സി സ്കീം പിൻവലിച്ചത്. കൂടാതെ ബൈക്ക് ടാക്‌സികൾ നിയന്ത്രിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ജൂലൈ 5 മുതൽ ബെംഗളൂരുവിലെ 10 ആർടിഒകളിലും ഇലക്ട്രിക്ക് ഉൾപ്പെടെയുള്ള അനധികൃത ബൈക്ക് ടാക്‌സികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ നടപടി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

TAGS: KARNATAKA | BIKE TAXI | TRANSPORT | DEPARTMENT
SUMMARY: Transport Department initiates crackdown on bike taxis in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *