ഹത്രാസ് ഇരകളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച്‌ രാഹുല്‍ ഗാന്ധി

ഹത്രാസ് ഇരകളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച്‌ രാഹുല്‍ ഗാന്ധി

121 പേരുടെ മരണത്തിനിടയാക്കിയ ഹത്രാസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച്‌ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ന് പുലർച്ചയോടെ അലിഗഢിലെത്തിയാണ് രാഹുലിന്റെ സന്ദർശനം. തങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി വാഗ്‌ദാനം ചെയ്‌തതായി ഇരകളില്‍ ഒരാളുടെ കുടുംബാംഗം പറഞ്ഞു.

രാവിലെ തന്നെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട രാഹുല്‍ റോഡ് മാർഗം ഉത്തർപ്രദേശിലെ ഹത്രാസിലേക്കാണ് യാത്ര തിരിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് റായ്, സംസ്ഥാന കോണ്‍ഗ്രസ് ചുമതലയുള്ള അവിനാഷ് പാണ്ഡെ, പാർട്ടി വക്താവ് സുപ്രിയ ശ്രീനേറ്റ്, മറ്റ് ഭാരവാഹികള്‍ എന്നിവർ സന്ദർശനത്തില്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു.

അതേസമയം ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലുണ്ടായ അപകടത്തില്‍ 6 പേർ അറസ്റ്റിലായിരുന്നു. ആറ് സംഘാടക സമിതി അംഗങ്ങളാണ് അറസ്‌റ്റിലായത്. പിടിയിലായവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.

TAGS : RAHUL GANDHI | HATHRAS | VISIT
SUMMARY : Rahul Gandhi visits the family members of Hathras victims

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *