ദുരഭിമാനക്കൊല; ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച യുവതിയെ വീട്ടുകാര്‍ കൊലപ്പെടുത്തി

ദുരഭിമാനക്കൊല; ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച യുവതിയെ വീട്ടുകാര്‍ കൊലപ്പെടുത്തി

രാജസ്ഥാനിലെ ജലവാറില്‍ ദുരഭിമാനക്കൊല. ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച യുവതിയെ ഭർത്താവിൻറെ കണ്‍മുന്നില്‍ വച്ച്‌ സ്വന്തം വീട്ടുകാർ കൊലപ്പെടുത്തി. ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. കൊലപാതകശേഷം വീട്ടുകാർ ഒളിവിലാണ്.

ഷിംല കുശ്‍വാഹ എന്ന യുവതി ഒരു വർഷം മുമ്പാണ് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് രവി ഭീലിനെ വിവാഹം കഴിച്ചത്. കുടുംബത്തെ ഭയന്ന് ദമ്പതികള്‍ വിവിധ സ്ഥലങ്ങളില്‍ മാറിത്താമസിച്ചു. ഏറ്റവും ഒടുവിലായി മധ്യപ്രദേശിലെ ഗ്രാമത്തില്‍ കഴിയവേ ഷിംലയുടെ വീട്ടുകാർ ഇരുവരെയും കണ്ടെത്തി. തുടർന്ന് രവി ഭീലിനൊപ്പം ബാങ്കില്‍ പോകവേ ഷിംലയെ ബലമായി പിടിച്ചുകൊണ്ടുപോവുകയും ചെയ്തു.

തുടർന്ന് രവി ഭീല്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. പോലീസ് അന്വേഷണത്തിലാണ് ഷിംലയെ കുടുംബാംഗങ്ങള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.

TAGS : RAJASTHAN | MURDER
SUMMARY : The family killed the woman who married her lover

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *