പ്രശസ്ത നടി സ്മൃതി ബിശ്വാസ് അന്തരിച്ചു

പ്രശസ്ത നടി സ്മൃതി ബിശ്വാസ് അന്തരിച്ചു

മുംബൈ: പ്രശസ്ത അഭിനേത്രി സ്മൃതി ബിശ്വാസ്(100) അന്തരിച്ചു. വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാസിക്കിലെ വസതിയിലായിരുന്നു അന്ത്യം.  ഹിന്ദി, മറാത്തി, ബംഗാളി ചിത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന സ്മൃതി ബിശ്വാസ് ബാലതാരമായാണ്‌ അഭിനയരംഗത്തേക്ക്‌ കടന്നുവന്നത്‌.

ഇന്ത്യൻ സിനിമയിലെ പ്രശസ്തരായ ബിമല്‍ റോയ്, ബി ആര്‍ ചോപ്ര, രാജ് കപൂര്‍, ഗുരുദത്ത്, വി ശാന്താറാം, മൃണാള്‍ സെന്‍ എന്നിവരുടെ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സ്മൃതി ബിശ്വാസ് കിഷോര്‍ കുമാര്‍, ദേവ് ആനന്ദ്, ബല്‍രാജ് സാഹ്നി തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 1961- ല്‍ റിലീസ് ചെയ്ത മോഡേണ്‍ ഗേള്‍ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്‌. സംവിധായകന്‍ ഹന്‍സല്‍ മേഹ്തയാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്‌.
<BR>
TAGS : CINEMA | OBITUARY
SUMMARY : Famous actress Smriti Biswas passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *