ഉത്തരാഖണ്ഡിൽ താൽക്കാലിക പാലം തകർന്ന് രണ്ട് തീർത്ഥാടകർ ഒഴുകിപ്പോയി; 14 പേർ കുടുങ്ങിക്കിടക്കുന്നു

ഉത്തരാഖണ്ഡിൽ താൽക്കാലിക പാലം തകർന്ന് രണ്ട് തീർത്ഥാടകർ ഒഴുകിപ്പോയി; 14 പേർ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിച്ച താല്‍ക്കാലിക പാലം തകര്‍ന്നു. രണ്ടുപേര്‍ ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ട്. ഗംഗോത്രിക്ക് സമീപമാണ് അപകടം. നദിയില്‍ പെട്ടെന്ന് വെള്ളമുയര്‍ന്നതാണ് പാലം തകരാന്‍ കാരണമായി അധികൃതര്‍ പറയുന്നത്. അപകടം ഉണ്ടായ സമയം തന്നെ സംസ്ഥാന ദുരന്ത നിവാരണ സമിതി സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യുകയായിരുന്നു. 16 തീര്‍ഥാടകരെ രക്ഷപ്പെടുത്തിയതായാണ് വിവരം. 14 പേർ ഇപ്പോഴും സംഭവസ്ഥലത്ത് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്ന് ദുരന്തനിവാരണസേന അറിയിച്ചു.

വെള്ളിയാഴ്ച നദിയിലൂടെ പെട്ടെന്ന് വെള്ളം കുത്തിയൊലിച്ചു വരുകയായിരുന്നു. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ അപകടത്തിൽപെട്ടവരെ രക്ഷിക്കുകയായിരുന്നു. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. വ്യാഴാഴ്ച ഡെറാഡൂണിലെ റോബേഴ്‌സ് ഗുഹയ്ക്ക് (ഗുച്ചുപാനി) സമീപമുള്ള ഒരു ദ്വീപിൽ കുടുങ്ങിയ 10 യുവാക്കളെ രക്ഷപ്പെടുത്തിയിരുന്നു.


<BR>
TAGS ; UTTARAKHAND | RESCUE
SUMMARY : Two pilgrims swept away after makeshift bridge collapses in Uttarakhand. 14 people are trapped

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *