നീന്താൻ കുളത്തിലേക്ക് ചാടുന്നതിനിടെ പടവിൽ തലയിടിച്ച് യുവാവ്‌ മരിച്ചു

നീന്താൻ കുളത്തിലേക്ക് ചാടുന്നതിനിടെ പടവിൽ തലയിടിച്ച് യുവാവ്‌ മരിച്ചു

കണ്ണൂര്‍: കണ്ണൂരിൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിലെ കുളത്തിൽ നീന്താനെത്തിയ യുവാവ് കുളത്തിലേക്ക് ചാടുന്നതിനിടെ പടവിൽ തലയിടിച്ച് മരിച്ചു. തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജീന ക്വാട്ടേഴ്സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുലാണ്(25) മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം. നാട്ടുകാർ എകെജി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ രക്ഷപ്പെടുത്താനായില്ല. അച്ഛൻ: എൻ സന്തോഷ്. അമ്മ: എസ് ഷൈമ. സഹോദരൻ: ശരത്ത്.
<BR>
TAGS : KANNUR NEWS | ACCIDENT
SUMMARY : A young man died after hitting his head on a ladder while jumping into the pool for swimming

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *