സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും നാളെ

സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും നാളെ

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൻ്റോൺമെൻ്റ് സോണിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും നാളെ രാവിലെ ഒമ്പത് മണി മുതൽ ആർ ടി. നഗർ സുൽത്താൻ പാളയത്തുള്ള സോൺ ഓഫീസിൽ നടക്കും. യുവത്വവും ആരോഗ്യവും നിലനിർത്താം എന്ന വിഷയത്തിൽ ഡോ. മനോജ് ജോൺസൺ ക്ലാസ്സെടുക്കും.

ന്യൂറോപതി സ്ക്രീനിംഗ്, രക്തസമ്മർദ്ദ പരിശോധന, ബോൺ മിനറൽ ടെസ്റ്റ് എന്നിവ ക്യാമ്പിൽ ഉണ്ടായിരിക്കുമെന്ന് ചെയര്‍മാന്‍ സുധാകരന്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:  ബി.എസ്. എബിൻ- 8123972267.

<BR>
TAGS : SKKS | FREE MEDICAL CAMP
SUMMARY : Free medical camp and health awareness class tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *