ജോസ്കോ ഇൻസ്റ്റിറ്റ്യൂഷൻസിൽ തെറാപ്യൂട്ടിക്ക് ഡയറ്റ് സംഘടിപ്പിച്ചു

ജോസ്കോ ഇൻസ്റ്റിറ്റ്യൂഷൻസിൽ തെറാപ്യൂട്ടിക്ക് ഡയറ്റ് സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല ജോസ്കോ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർഥികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തെറാപ്യൂട്ടിക് ഡയറ്റ് (ചികിത്സാ ഭക്ഷണക്രമം) അനുസരിച്ച് തയ്യാറാക്കിയ ഭക്ഷണ പദാർഥങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. വിളർച്ച, ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഗർഭിണികൾ, പ്രമേഹരോഗികൾ എന്നിവർക്കുള്ള വ്യത്യസ്തങ്ങളായ ഭക്ഷണങ്ങൾ വിദ്യാർഥികൾ ക്രമീകരിച്ചു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണങ്ങൾ എന്നിവയും പ്രദര്‍ശനത്തില്‍ ഉൾപ്പെടുത്തിയിരുന്നു.

ജോസ്കോ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ അഡ്വ. സാജു ടി. ജോസഫ് പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പ്രൊഫ. എബനേസർ, വൈസ് പ്രിൻസിപ്പാൾ മേരി വർഗീസ് എന്നിവരുടെ നിർദേശപ്രകാരം അമൃത, ആർച്ച, അജിത്ത്, ബോബിൻ, ബിജു, സോന സി.ജെ, സുരേഷ്, കൃപ ജോസഫ്, മറിയ ജോർജ് എന്നിവരാണ് ഭക്ഷണ ക്രമം ഒരുക്കുന്നതിന് നേതൃത്വം നൽകിയത്.

<br>
TAGS : INSTITUTIONS  | JOSCO NELMANGALA
SUMMARY : Therapeutic diet rganized t at Josco Institutions

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *