സ്ത്രീധന പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി ജീവനൊടുക്കി

സ്ത്രീധന പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി ജീവനൊടുക്കി

ബെംഗളൂരു: സ്ത്രീധന പീഡനത്തെ തുടർന്ന് ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി ജീവനൊടുക്കി. ഗംഗമനഗുഡി പോലീസ് സ്‌റ്റേഷന് പരിധിയിലുള്ള അബ്ബിഗെരെ ലക്ഷ്മയ്യ ലേഔട്ടിലുള്ള പൂജ (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പൂജയെ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് സുനിലിന്റെയും കുടുംബത്തിന്റെയും ഗാർഹിക പീഡനം സഹിക്കവയ്യാതെയാണ് പൂജ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. ഒരു വർഷം മുമ്പാണ് പൂജയും സുനിലും വിവാഹിതരായത്. ഇരുവരും നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായി ജോലി ചെയ്യുകയായിരുന്നു. ജൂലൈ നാലിന് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പൂജ ആത്മഹത്യ ചെയ്തത്. പൂജയുടെ അമ്മ നൽകിയ പരാതിയിൽ ഗംഗമനഗുഡി പോലീസ് ഭർത്താവ് സുനിലിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു.

TAGS: BENGALURU UPDATES | DEATH
SUMMARY: Bengaluru, 26-year-old techie dies by suicide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *