ഗുജറാത്തിൽ നാലു നില കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുവെന്ന് സംശയം

ഗുജറാത്തിൽ നാലു നില കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുവെന്ന് സംശയം

അഹ്മദാബാദ്: ഗുജറാത്തിലെ സൂററ്റിൽ നാലു നില കെട്ടിടം തകർന്നുവീണു. നിരവധി പേർ കെട്ടിടത്തിന്റെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. സൂററ്റിലെ സച്ചിൻ മേഖലയിലാണ് അപകടം നടന്നത്. ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടം നടന്നയുടനെത്തന്നെ അഗ്നിശമനാ സേനയടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എത്ര പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഒരു വിവരവുമില്ലാത്തതാണ് രക്ഷാപ്രവർത്തകരെ കുഴയ്ക്കുന്നത്.

അപകടം സംഭവിച്ച വിവരം ലഭിച്ചയുടൻ പോലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. ആറുനില കെട്ടിടം തകർന്നുവെന്നാണ് വിവരം ലഭിച്ചതെന്നും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് നാലുനില കെട്ടിടമാണ് തകർന്നതെന്ന് മനസിലായതെന്നും സൂററ്റ് കലക്ടർ സൗരഭ് പാർഥി പറഞ്ഞു. കെട്ടിടത്തിനുള്ളിൽ നിന്ന് ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നാലോളം പേർ ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും കലക്ടർ സൂചിപ്പിച്ചു.

ടെക്സ്റ്റൈൽ തൊഴിലാളികളായ നിരവധി ആളുകളാണ് കുടുംബമായും അല്ലാതെയും കെട്ടിടത്തിൽ താമസിച്ചുപോന്നിരുന്നത്. ലഭ്യമായ പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, സച്ചിൻ ജിഐഡിസി ഏരിയയിലെ പാലി ഗ്രാമത്തിൽ 2017ൽ നിർമ്മിച്ച ജീർണിച്ച കെട്ടിടമാണ് തകർന്നുവീണത്. മേഖലയിൽ കുറച്ച് ദിവസങ്ങളായി കനത്ത മഴ കൂടിയായതോടെ കെട്ടിടം തകർന്നുവീഴുകയായിരുന്നു എന്നാണ് വിവരം.


<BR>
TAGS : GUJARAT | COLLAPSE
SUMMARY : A 4-storey building collapsed in Gujarat; It is suspected that many people are trapped under the debris

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *