അനധികൃത കേബിളുകൾ ജൂലൈ എട്ടിന് മുമ്പ് നീക്കം ചെയ്യാൻ നിര്‍ദേശം

അനധികൃത കേബിളുകൾ ജൂലൈ എട്ടിന് മുമ്പ് നീക്കം ചെയ്യാൻ നിര്‍ദേശം

ബെംഗളൂരു: ബെംഗളൂരുവിൽ വൈദ്യുത തൂണുകളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, ഡാറ്റ കേബിളുകൾ, ഡിഷ് കേബിളുകൾ എന്നിവ നീക്കം ചെയ്യാൻ സമയപരിധി നിശ്ചയിച്ച് ബെസ്കോം. ജൂലൈ എട്ടിന് മുമ്പ് ഇവ നീക്കം ചെയ്യണമെന്നാണ് നിർദേശം.

നിശ്ചിത സമയത്തിനുള്ളിൽ സേവന ദാതാക്കൾ ഇവ നീക്കം ചെയ്തില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് ബെസ്കോം അറിയിച്ചു. അനധികൃത കേബിളുകൾ കാരണം എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട സേവന ദാതാക്കൾ ഉത്തരവാദികളായിരിക്കുമെന്നും തെറ്റായ ഒഎഫ്‌സി, ഡാറ്റ, ഡിഷ് കേബിൾ ഓപ്പറേറ്റർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബെസ്‌കോം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

TAGS: BENGALURU UPDATES | BESCOM
SUMMARY: Bengaluru Electricity Supply Company sets deadline to remove unauthorised cables

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *