അഗ്നിപഥ് പദ്ധതി; വിമര്‍ശനങ്ങള്‍ ഒഴിവാക്കാൻ പരിഷ്‌കരണം നടപ്പാക്കാൻ കേന്ദ്രം

അഗ്നിപഥ് പദ്ധതി; വിമര്‍ശനങ്ങള്‍ ഒഴിവാക്കാൻ പരിഷ്‌കരണം നടപ്പാക്കാൻ കേന്ദ്രം

അഗ്നിപഥില്‍ ഘടനാപരമായ മാറ്റത്തിന് ആലോചിച്ച്‌ കേന്ദ്രസർക്കാർ. അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ക്ക് സേന കേന്ദ്രസർക്കാരിനോട് നിർദേശിച്ചേക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വിമർശനങ്ങള്‍ ഒഴിവാക്കാൻ ഉള്ള പരിഷ്കരണങ്ങള്‍ ആകും നടപ്പാക്കുക. ഇക്കാര്യത്തില്‍ സേനകള്‍ക്കുള്ളില്‍ ചർച്ച നടക്കുന്നതായി സൂചനയുണ്ട്.

നാലുവർഷ നിയമനത്തിനുശേഷം 25 ശതമാനം അഗ്നിവീറുകളെ സേനയിലേക്കെടുക്കുന്നതിനുപകരം 50 ശതമാനംപേരെ ഉള്‍പ്പെടുത്തുന്നതാണ് പ്രധാന പരിഗണനകളിലൊന്ന്. അപേക്ഷിക്കാനുള്ള പ്രായപരിധി 21-ല്‍നിന്ന് 23 ആയി ഉയർത്തുന്നതും ചർച്ചയിലുണ്ടെന്നാണ് വിവരം. ബിരുദധാരികള്‍ക്കും അപേക്ഷിക്കാൻ വഴിയൊരുക്കുന്നതാകും നീക്കം.

ലോക്‌സഭയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തോടെ അഗ്നിപഥ് പദ്ധതി വീണ്ടും വിവാദവിഷയമായിരിക്കുകയാണ്. പദ്ധതി ഒഴിവാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അഗ്നിവീറുകള്‍ കൊല്ലപ്പെട്ടാല്‍ മറ്റു സൈനികർക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നും അത് പക്ഷപാതപരമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

TAGS : AGNIPATH PROJECT | CENTRAL GOVERNMENT
SUMMARY : Agnipath Project; Center to implement reforms to avoid criticism

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *