ഭൂമിയെ ലക്ഷ്യമാക്കി അവന്‍ വരുന്നു: മുന്നറിയിപ്പുമായി നാസ

ഭൂമിയെ ലക്ഷ്യമാക്കി അവന്‍ വരുന്നു: മുന്നറിയിപ്പുമായി നാസ

ഭൂമിയെ ലക്ഷ്യമാക്കി വരുന്ന പടുകൂറ്റന്‍ ഛിന്നഗ്രഹത്തേക്കുറിച്ച്‌ മുന്നറിയിപ്പുമായി നാസ. മണിക്കൂറില്‍ 65,215 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന 2024 എം.ടി.1 എന്ന ഛിന്നഗ്രഹമാണ് ഭൂമിക്കുനേരെ വരുന്നത്. 260 അടി വ്യാസമാണുള്ളത്. ഭൂമിയില്‍ ഇടിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ഈ വലിപ്പമുള്ള ഛിന്നഗ്രഹങ്ങളെ അപകടകാരികളായാണ് കണക്കാക്കുന്നത്.

തിങ്കളാഴ്ചയാണ് 2024 എം.ടി.1 ഭൂമിക്ക് ഏറ്റവും അടുത്തായി എത്തുക എന്നാണ് കണക്കുകൂട്ടുന്നത്. ഭൂമിയ്ക്ക് 15 ലക്ഷം കിലോമീറ്റര്‍ അകലെക്കൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ നാലിരട്ടിയോളം ദൂരമാണ് ഇത്.

TAGS : NASA | EARTH
SUMMARY : NASA warns of huge asteroid heading towards Earth

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *