കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നു; ഗോവയിൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾ കുടുങ്ങി

കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നു; ഗോവയിൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾ കുടുങ്ങി

പനാജി: കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഗോവയിലെ സത്താരി താലൂക്കിലെ പാലി വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. 80തോളം പേരാണ് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയത്. ഇവരില്‍ 50 ഓളം പേരെ രക്ഷപ്പെടുത്തി. 30 പേർ ഇപ്പോഴും വെള്ളച്ചാട്ടത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

ഞായറാഴ്ചയായതിനാൽ രാവിലെ തന്നെ വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കനത്ത് മഴയിൽ വെള്ളത്തിന്‍റെ ഒഴുക്ക് പെട്ടെന്ന് വർധിക്കുകയായിരുന്നു. നദി കരകവിഞ്ഞൊഴുകിയതോടെ സഞ്ചാരികൾ കുടുങ്ങിപോകുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഫയർ ആൻഡ് എമർജൻസി സർവീസസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വെള്ളച്ചാട്ടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് (നോർത്ത്) അക്ഷത് കൗശൽ അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
<BR>
TAGS : GOA | STRANDED TOURISTS
SUMMARY : Heavy rains have raised water levels; Tourists get stuck in waterfalls in Goa

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *