ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം ഉടൻ പ്രഖ്യാപിക്കുമെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു. വിമാനത്താവളത്തിനായി ബെംഗളൂരുവിനടുത്തുള്ള നാലോ അഞ്ചോ താത്കാലിക സ്ഥലങ്ങൾ സർക്കാർ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ടെന്ന് പാട്ടീൽ പറഞ്ഞു. ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ (ബിഐഎഎൽ) 130 കിലോമീറ്റർ ചുറ്റളവിൽ വിമാനത്താവളങ്ങൾ വരാൻ കഴിയാത്ത എക്സ്ക്ലൂസിവിറ്റി നിയമം 2032-ൽ അവസാനിക്കും. എന്നാൽ രണ്ടാമത്തെ എയർപോർട്ട് ജോലി ആരംഭിക്കാൻ 2033 വരെ കാത്തിരിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെംപഗൗഡ വിമാനത്താവളം നിർമിക്കുന്ന സമയത്ത് കർണാടക സർക്കാർ ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി 25 വർഷത്തേക്ക് കരാർ ഒപ്പിട്ടിരുന്നു. കെംപഗൗഡ വിമാനത്താവളത്തിൻ്റെ 150 കിലോമീറ്റർ ചുറ്റളവിൽ മറ്റൊരു വിമാനത്താവളം നിർമിക്കരുതെന്നാണ് കരാർ. ഒൻപത് വർഷം കൂടി കഴിഞ്ഞാൽ കരാർ അവസാനിക്കും. രണ്ടാം വിമാനത്താവളത്തിന് വേണ്ടിയുള്ള പ്രവൃത്തി ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.

ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളം ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളം ആണ്. കഴിഞ്ഞ വ‍ർഷം 37.5 മില്യൺ യാത്രക്കാരാണ് കെംപഗൗഡ വിമാനത്താവളം വഴി യാത്ര ചെയ്തത്. കൂടാതെ, നാല് ലക്ഷം ടൺ ചരക്കുനീക്കവും വിമാനത്താവളം വഴി നടന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മന്ത്രി നഗരത്തിന് മറ്റൊരു വിമാനത്താവളം കൂടി അനിവാര്യമാണെന്നും പറഞ്ഞു.

TAGS: BENGALURU UPDATES | AIRPORT
SUMMARY: Location of second airport for Bengaluru to be finalised soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *