നിഖിൽ കുമാരസ്വാമി ജെഡിഎസ് സംസ്ഥാന അധ്യക്ഷനായേക്കും

നിഖിൽ കുമാരസ്വാമി ജെഡിഎസ് സംസ്ഥാന അധ്യക്ഷനായേക്കും

ബെംഗളൂരു: കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി ജെഡിഎസ് കർണാടക അധ്യക്ഷനായേക്കുമെന്ന് റിപ്പോർട്ട്‌. നിലവിൽ കുമാരസ്വാമിയാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ. എന്നാൽ കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ അധ്യക്ഷ പദവി മകന് വിട്ടുനൽകിയെക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

നിയമസഭാ സമ്മേളനം ജൂലൈ 15ന് ആരംഭിക്കുമെങ്കിലും ജെഡിഎസ് ഇതുവരെ നിയമസഭാ കക്ഷിയിലേക്ക് നേതാവിനെ നിയമിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി ജെഡിഎസിൻ്റെ അടുത്ത സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് വിവരമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കുമാരസ്വാമിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന സംസ്ഥാന ജെഡിഎസ് കോർ കമ്മിറ്റി യോഗം രണ്ട് വിഷയങ്ങളും ചർച്ച ചെയ്തു.

നേതാവിനെ നിശ്ചയിക്കാൻ പാർട്ടി എം.എൽ.എമാർ തനിക്ക് അധികാരം നൽകിയിട്ടുണ്ടെന്ന് കുമാരസ്വാമി പറഞ്ഞു. മുൻ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡയുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: KARNATAKA | JDS | NIKHIL KUMARASWAMY
SUMMARY: Kumarasawamy’s son Nikhil Kumaraswamy likely to be Karnataka JD(S) chief

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *