റസാഖിന്റെ വീട്ടിലെ വൈദ്യുത കണക്ഷൻ കെഎസ്ഇബി പുനസ്ഥാപിച്ചു

റസാഖിന്റെ വീട്ടിലെ വൈദ്യുത കണക്ഷൻ കെഎസ്ഇബി പുനസ്ഥാപിച്ചു

കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ആ​ക്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച്  വിച്ഛേദിച്ച വീ​ട്ടി​ലെ വൈദ്യുതി കണക്ഷന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പുനസ്ഥാപിച്ചു. ഉള്ളാട്ടില്‍ അബ്ദുള്‍ റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് കെ.എസ്.ഇ.ബി. പുനസ്ഥാപിച്ചത്. പോരാട്ടം വിജയം കണ്ടെന്നും എല്ലാവര്‍ക്കും നന്ദിയുണെന്നും റസാഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. കെഎസ്ഇബി ജീവനക്കാര്‍ക്കെതിരായി നല്‍കിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

കെഎസ്ഇബി എംഡിയുടെ നിര്‍ദേശപ്രകാരമാണ് തിരുവമ്പാടി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. അജ്മലിന്റെ പിതാവിന്റെ പേരിലാണ് വൈദ്യുതി കണക്ഷനുള്ളത്. ഇവരുടെ വീട്ടിലെ വൈദ്യുതി ബില്‍ അടച്ചിരുന്നില്ല. മൂന്ന് ദിവസം മുന്‍പ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിന് പിന്നാലെ വൈകീട്ടോടെ അജ്മല്‍ ബില്ലടച്ചു. തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കാനെത്തിയ ജീവനക്കാരെ അജ്മല്‍ കയ്യേറ്റം ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ക്കൊടുവിലാണ് വൈദ്യുതി വിച്ഛേദിക്കാന്‍ ഉത്തരവുണ്ടായതും വൈദ്യുതി വിച്ഛേദിച്ചതും.

സംഭവത്തില്‍ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും കെ.​എ​സ്.​ഇ.​ബി​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം മു​ഴു​വ​ൻ ഈ​ടാ​ക്കു​മെ​ന്നും സി.​എം.​ഡി ബി​ജു പ്ര​ഭാ​ക​ർ പ​റ​ഞ്ഞു. പി​ന്നാ​ലെ വൈ​ദ്യു​തി പുനസ്ഥാ​പി​ക്കു​ന്ന​തി​ന് കെ.​എ​സ്.​ഇ.​ബി​യെ ചു​മ​ത​ല​പ്പെ​ടു​ത്താ​ൻ ജി​ല്ല ക​ല​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. തു​ട​ർ​ന്നാ​ണ് രാ​ത്രി ജീ​വ​ന​ക്കാ​രെ​ത്തി പു​നഃ​സ്ഥാ​പി​ച്ച​ത്.<BR>
TAGS : KSEB
SUMMARY : KSEB restored electricity connection to Razak’s house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *