പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ്‌ വൺ സപ്ലിമെന്ററി പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം. ചൊവ്വാഴ്ച വൈകിട്ട് നാല് മണി വരെ ആണ് പ്രവേശനം നേടാനുള്ള സമയം. അലോട്ട്‌മെന്റ് വിവരങ്ങള്‍ https://hscap.kerala.gov.in/  ലെ കാന്‍ഡിഡേറ്റ് ലോഗ് ഇന്‍ എസ്ഡബ്ല്യുഎസിലെ സപ്ലിമെന്ററി അലോട്ട് റിസള്‍ട്ട്‌സ് എന്ന ലിങ്കിലൂടെ ലഭിക്കും.

ആകെ ലഭിച്ച 57,712 അപേക്ഷകളിൽ 57,662 എണ്ണം അലോട്മെന്റിനായി പരിഗണിച്ചു. ഈ അപേക്ഷകളിൽ 30,245 പേർക്കാണ് അലോട്മെന്റ് ലഭിച്ചത്.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം രക്ഷിതാവിനൊപ്പം ബന്ധപ്പെട്ട സ്‌കൂളില്‍ ഹാജരായി പ്രവേശനം നേടണം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം.

മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് ഉള്ള സപ്ലിമെന്ററി അലോട്മെന്റ് ലിസ്റ്റും ഇതിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്മെന്റ് ലഭിച്ചവർക്ക് ഇന്നു രാവിലെ 10 മുതൽ നാളെ വൈകിട്ട് 4 വരെ പ്രവേശനം നേടാം.
<BR>
TAGS : PLUS ONE | KERALA
SUMMARY :

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *