തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം; മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു

തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം; മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു

കൊച്ചി: നടുറോഡില്‍ ബൈക്കില്‍ യുവാവിന്റെ അഭ്യാസപ്രകടനം. ഇടപ്പള്ളി – കളമശേരി റോഡില്‍ തീ തുപ്പുന്ന ബൈക്കുമായി കറങ്ങി നടന്ന തിരുവനന്തപുരം സ്വദേശിയോട് ഹാജരാകാൻ നിർദേശം നല്‍കി മോട്ടോർ വാഹനവകുപ്പ്. തിരുവനന്തപുരം സ്വദേശി കിരണ്‍ ജ്യോതിയോടാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ഇടപ്പള്ളി – കളമശേരി റോഡില്‍ സൈലന്‍സര്‍ രൂപമാറ്റം വരുത്തിയ ബൈക്കുമായി യുവാവ് കറങ്ങി നടന്നത്. ബൈക്കിന് പുറകേ പോയ കാർ യാത്രികർ പകർത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയത്.

സംഭവ ദിവസം വാഹനം ഓടിച്ചിരുന്നത് താനാണെന്ന് കിരണ്‍ സമ്മതിച്ചു. ബൈക്ക് എറണാകുളത്തുള്ള സുഹൃത്തിനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും യുവാവ് പറഞ്ഞു.

TAGS : BIKE ||ERANAKULAM | MVD
SUMMARY : Practice performance with bike; The Motor Vehicle Department registered a case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *